
മലയാള നടൻ കൃഷ്ണ കുമാറിന് പെൺമക്കൾ നാലുപേരാണ്. സിനിമിയിൽ തിളങ്ങി നിൽക്കുന്ന യുവതാരം അഹാനയും ഇഷാനിയുമടക്കം നാല് പെൺകുട്ടികളെയും വളർത്തുന്നതെങ്ങനെയെന്ന് വ്യക്തമാക്കുകയാണ് അമ്മ സിന്ധു കൃഷ്ണ.
സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ് ഈ കുടുംബം. എല്ലാവര്ക്കും യൂട്യൂബ് ചാനലുകളുമുണ്ട്. കഴിഞ്ഞ ദിവസം സിന്ധുകൃഷ്ണ യൂട്യൂബില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്, കുട്ടികളെ വളർത്തുന്നതെങ്ങനെയെന്നും കൂടാതെ പേരന്റിംങ് ടിപ്സും സിന്ധു പ്രേക്ഷകർക്ക് നൽകുന്നു.
എല്ലാ പെൺകുട്ടികളും “കഠിനാധ്വാനം ചെയ്ത് ഒരു പൊസിഷനില്‍ എത്തണമെന്നാണ് ഞാനെന്റെ കുട്ടികളോട് എപ്പോഴും പറയാറുള്ളത്. ജീവിതത്തില്‍ ഇന്‍ഡിപെഡന്റ് ആയിരിക്കണം, സാമ്പത്തികപരമായും സ്വതന്ത്രയായിരിക്കണം. ഒരു പെണ്‍കുട്ടിക്ക് സമൂഹത്തിലൊരു വില കിട്ടണമെങ്കില്‍ ഒരു നല്ല ജോലി വേണം, അവള് സ്വയം സമ്പാദിക്കണമെന്നും സിന്ധു പറഞ്ഞു. കൂടാതെ എനിക്കൊരു ചുരിദാര്‍ വാങ്ങി തരാമോ ചേട്ടാ എന്ന് ഭര്‍ത്താവിനോട് ചോദിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ആവശ്യമുള്ള കാര്യങ്ങള്‍ സ്വയം വാങ്ങാന്‍ കഴിയണം…” ‘പെണ്‍കുട്ടികള്‍ ബുദ്ധിപൂര്‍വ്വം പെരുമാറണം. മധുരവാക്കുകള്‍ ആളുകള്‍ പറഞ്ഞാൽ അതിൽ വീണുപോകരുതെന്നും താരങ്ങളുടെ അമ്മ പറയുന്നു.
Post Your Comments