
മയക്കുമരുന്ന് കേസില്‍ കന്നഡിയിലെ താരദമ്ബതികളായ നടന് ദിഗന്തിനെയും നടി ഐന്ദ്രിത റേയും ചോദ്യംചെയ്യാന്തീരുമാനം. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോ ഇന്നു രാവിലെ 11നു ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് നല്കി.
ഇന്നലെ മുന്‍ മന്ത്രിയുമായ ജീവരാജ് ആല്‍വയുടെ മകനും ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വയുടെ ബംഗളുരുവിലെ വസതിയില്‍ സി.സി.ബി. പരിശോധന നടത്തിയിരുന്നു. ആദിത്യയുടെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള നാലേക്കര്‍ സ്ഥലത്ത് പതിവായി ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നതായി കണ്ടെത്തി. എന്നാല്‍ ആദിത്യ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് കസ്റ്റഡിയില്‍ ഉള്ള നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം 15 പേര്‍ക്കെതിരേയാണു കേസെടുത്തിട്ടുള്ളത്.
Post Your Comments