എം ജയചന്ദ്രന് ഈണമിട്ട എത്രയോ മികച്ച ഗാനങ്ങള്‍ ഇന്നും ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്ക്കുമ്പോള് താന്‍ ആരാധിച്ചിരുന്ന, താന്‍ മനസ്സില്‍ കുടിയേറ്റിയ ആ മഹാനായ ഇതിഹാസ ഗായകനെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രമുഖ സംഗീത സംവിധായകന് എം ജയചന്ദ്രന്.
“എന്റെ അച്ഛന് ക്ലാസിക്കല്‍ മ്യൂസിക്കിനോടായിരുന്നു താല്പര്യം. അമ്മയ്ക്കാവട്ടെ ലളിത ഗാനങ്ങളും സിനിമാ പാട്ടുകളും. ഇതെല്ലം കൂടി ചേര്‍ന്ന സംഗീതമാണ് ഞാന്‍ ചെറുപ്പത്തില്‍ വീട്ടില്‍ കേട്ടിരുന്നത്. ആ സമയത്താണ് ‘കരിനീല കണ്ണുള്ള പെണ്ണെ നിന്റെ കവിളത്ത് ഞാനൊന്ന് നുള്ളി’ എന്നൊരു പാട്ട് കേള്‍ക്കുന്നത്. അതിലെ യേശുദാസിന്റെ ശബ്ദം എന്നെ ആകര്‍ഷിച്ചു. പിന്നെ യേശുദാസ് എങ്ങനെയിരിക്കും എന്നായി ആലോചന. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എല്‍പി റെക്കോഡിന്റെ പിന്നിലൊക്കെ ഒട്ടിച്ചുവച്ചു. അതില്‍ താടിയൊക്കെ വച്ച ഒരാളാണ് ആ താടി പിന്നീട് എന്റെ മനസ്സില്‍ കയറി. യേശുദാസിന് താടിയുണ്ട്. അപ്പോള്‍ എനിക്കും താടി വേണമെന്നായി. ഏഴോ എട്ടോ വയസ്സിലാണത്. അദ്ദേഹത്തെ എങ്ങനെയെങ്കിലും ഒന്ന് നേരില്‍ കാണണമെന്നായി ചിന്ത. അപ്പോഴാണ് സെനറ്റ് ഹാളില്‍ അദ്ദേഹത്തിന്റെ ഗാനമേളയുണ്ടെന്ന് കേള്‍ക്കുന്നത്. അവിടെ ചെന്നാണ് വെള്ള വസ്ത്രമണിഞ്ഞ താടി നീട്ടി വളര്‍ത്തിയ യേശുദാസിനെ ആദ്യമായി കാണുന്നത്” ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലാണ് യേശുദാസിനെ ആദ്യമായി കണ്ട അനുഭവം എം ജയചന്ദ്രന് പങ്കുവച്ചത്.
Post Your Comments