CinemaGeneralMollywoodNEWS

സുരേഷ് ഗോപിയുടെ പെര്‍ഫെക്റ്റ് കാസ്റ്റിംഗും മികച്ച അഭിനയവും, എന്നിട്ടും ബോക്സ് ഓഫീസില്‍ വീണു പോയ സിനിമയെക്കുറിച്ച് ലാല്‍ ജോസ്

ഒരു സംവിധായകനെന്ന നിലയില്‍ എന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത ചിത്രമായിരുന്നു അത്

ലാല്‍ ജോസ് സുരേഷ് ഗോപിയെ നായകനാക്കി 2001-ല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു രണ്ടാം ഭാവം. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ദിലീപ് സിനിമയ്ക്ക് ശേഷം ലാല്‍ ജോസ് ചെയ്ത മറ്റൊരു സൂപ്പര്‍ താര ചിത്രം ബോക്സ്ഓഫീസില്‍ വിജയമാകാതെ പോകുകയായിരുന്നു. പരാജയ ചിത്രമായിരുന്നിട്ടും സംവിധായകനെന്ന നിലയില്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന രണ്ടാം ഭാവം എന്ന സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലാല്‍ ജോസ്.

“രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയം എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. ആ പരാജയത്തിന്റെ വാശിയില്‍ നിന്നാണ് ഞാന്‍ ‘മീശമാധവന്‍’ എന്ന ഹിറ്റ് സിനിമയുണ്ടാക്കുന്നത്. അന്നത്തെ കാലത്ത് ഡയലോഗില്‍ നിന്ന് ഡയലോഗിലേക്ക് മാറി കളിക്കുന്ന തീപ്പൊരി മാസ് സിനിമകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഇടയിലേക്കാണ് ഞാന്‍ കാലത്തിന് മുന്‍പേ സഞ്ചരിച്ച ഒരു സിനിമയുമായി എത്തിയത്. എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സിനിമയാണ് ‘രണ്ടാം ഭാവം’. ഒരു സംവിധായകനെന്ന നിലയില്‍ എന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത ചിത്രമായിരുന്നു അത്. സുരേഷട്ടന്റെ കാസ്റ്റിംഗ് അത്ര പെര്‍ഫെക്റ്റ് ആയിരുന്നു. സുരേഷേട്ടന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് രണ്ടാം ഭാവമെന്ന് ഞാന്‍ വിശ്വസിക്കുന്നു”.

shortlink

Related Articles

Post Your Comments


Back to top button