GeneralLatest NewsMollywood

‘അച്ഛനുണ്ടായിരുന്നെങ്കില്‍..’ ഫാമിലി പോര്‍ട്രെയിറ്റ് പങ്കുവച്ച്‌ പൃഥ്വിരാജ്

ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ്

മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ സുകുമാരന്റെത്. മല്ലിക സുകുമാരനും താരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബത്തില്‍ സുകുമാരന്‍ ഇപ്പോള്‍ ഇല്ലെന്നതാണ് അവരുടെ സ്വകാര്യ വിഷമം. മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികള്‍ കാണാനുമൊക്കെ മുത്തച്ഛന്‍ സുകുമാരനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചുപാേയിട്ടുണ്ടെന്ന് മല്ലിക സുകുമാരനും നിരവധി തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തിനെ ഒരു ഫാമിലി പോര്‍ട്രെയിറ്റിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥ്വിയുടെ ഒരു ആരാധകന്‍.

ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ ഈ കുടുംബചിത്രത്തില്‍ കാണാനാവുക. ‘അച്ഛനുണ്ടായിരുന്നെങ്കില്‍’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button