ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച നടി അനശ്വര രാജനു നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തുകയാണ് താരം. അതേവേഷത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് വിഷമിക്കേണ്ടെന്നും നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് ചിന്തിക്കാനുമാണ് താരം പറഞ്ഞത്.
‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്താണ് നിങ്ങള്‍ ആശങ്കപ്പെടേണ്ടത്.’-അനശ്വര കുറിച്ചു.
18ാം ജന്മദിനാഘോഷങ്ങള്‍ക്ക് പിന്നാലെ മോഡേണ്‍ ലുക്കിലുള്ള വേഷങ്ങള്‍ അണിഞ്ഞ് ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ അനശ്വരയുടെ വേഷം നമ്മുടെ സംസ്കാരത്തിന് ചേരുന്നതെല്ലാം എന്നാരോപിച്ചാണ് ഒരു കൂട്ടം പേര് അശ്ലീലവും ചീത്തവിളിയുമായി എത്തിയത്.
Post Your Comments