CinemaGeneralKollywoodNEWS

എനിക്ക് എന്‍റെ പ്രേം നസീര്‍ മതി, ശിവാജി ഗണേഷന്‍റെ അമ്മയാകാനില്ല: കവിയൂര്‍ പൊന്നമ്മ അന്ന് സിനിമാ ലോകത്തെ ഞെട്ടിച്ചത് ഇങ്ങനെ

രുപാട് അവസരങ്ങള്‍ വന്നിട്ടും തമിഴ് സിനിമാ ലോകം എന്നെ ഭ്രമിപ്പിച്ചിട്ടില്ല

മലയാളത്തിന്റെ അമ്മ നടി കവിയൂര്‍ പൊന്നമ എന്ത് കൊണ്ട് മലയാള സിനിമയില്‍ മാത്രം ഒതുങ്ങി നിന്നു എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ്. തമിഴില്‍ നിന്ന് തനിക്ക് നിരവധി ഓഫര്‍ വന്നിരുന്നുവെന്നും ശിവാജി ഗണേഷന്റെ അമ്മ വേഷം ചെയ്യാന്‍ വരെ വിളിച്ചിട്ടുണ്ടെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. എത്ര കോടി നല്‍കാമെന്ന് പറഞ്ഞാലും ഇഷ്ടമല്ലാത്ത ഒരു ഫീല്‍ഡിലേക്ക് പോകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കുന്നു.

“മലയാള സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ ശിവാജി ഗണേഷന്റെ അമ്മയായി അഭിനയിക്കാന്‍ ഓഫര്‍ വന്നു, ഞാന്‍ പറഞ്ഞു, ‘എനിക്ക് എന്റെ പ്രേം നസീര്‍ മതി തമിഴില്‍ താല്‍പര്യമില്ല’, എന്ന് , ഈ കാര്യം ശിവാജി ഗണേഷന്‍ അറിഞ്ഞപ്പോള്‍ മാനേജരോട്  ചോദിച്ചു. ‘ശിവാജിയുടെ അമ്മ ആയി അഭിനയിക്കാനാണ് എന്ന് അവരോട് പറഞ്ഞില്ലേ’, എന്ന്, അവര്‍ മലയാളത്തില്‍ ഭയങ്കര ബിസി ആണെന്ന് മാനേജര്‍ മറുപടി നല്‍കി. ഒരുപാട് അവസരങ്ങള്‍ വന്നിട്ടും തമിഴ് സിനിമാ ലോകം എന്നെ ഭ്രമിപ്പിച്ചിട്ടില്ല.അവിടെ ഇനി എത്ര കോടി തരാമെന്ന് പറഞ്ഞാലും അത് എനിക്ക് വേണ്ട എന്ന് വയ്ക്കാന്‍ കഴിയുമായിരുന്നു തമിഴ് നന്നായി സംസാരിക്കുമായിരുന്നിട്ടും അങ്ങനെയുള്ള അവസരങ്ങള്‍ എന്ത് കൊണ്ടോ സ്വീകരിക്കാന്‍ തോന്നിയിട്ടില്ല”. കവിയൂര്‍ പൊന്നമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button