നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
കേസിലെ വിചാരണ നടപടികള്‍ ഒരു ഇടവേളയ്ക്ക് ശേഷം ജൂണ്‍ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികള്‍ നിര്‍ത്തിവെച്ചതില്‍ വിചാരണയും തടസപ്പെട്ടിരുന്നു. കേസിന്റെ രഹസ്യ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments