ജനപ്രിയ പരമ്പര ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ നിരാശയില്‍ കഴിയുകയാണ് ആരാധകര്‍ പലരും. ഇപ്പോഴിതാ മുടിയനും പിന്മാറിയെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകര്‍ പറയുന്നത്.
ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്ന ആവിശ്യം ഇപ്പോഴും പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഉപ്പും മുളകിൽ നിന്നും മുടിയനെ കാണാത്തത് പ്രേക്ഷകരുടെ നിരാശ കൂട്ടുകയാണ്. ഋഷിയാണ് വിഷ്ണു എന്ന മുടിയനായി ഷോയില്‍ എത്തുന്നത്.
പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ നടി അശ്വതി നായര്‍ ലച്ചുവിന്റെ പിന്മാറ്റത്തില് ഉപ്പും മുളകില്‍ എത്തിയിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതിന് ശേഷം വന്ന പുതിയ എപ്പിസോഡുകളിലൊന്നും പൂജയും ഇല്ല. ന്നുള്ളതും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. ഇത് ആരധകരെ കൂടുതൽ നിരാശയിലാക്കിയിരിക്കുകയാണ്
Post Your Comments