“അക്കരപ്പച്ച” എന്ന സിനിമയിലൂടെ സത്യനോടൊപ്പം നായകവേഷത്തില്‍ എത്തിയ നടന്‍ കെ സി കെ ജബ്ബാര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. സുനില്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജയഭാരതിയുടെ നായകനായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. “അക്കരപ്പച്ച” യില്‍ അഭിനയിക്കുമ്ബോള്‍ സത്യനാണ് സുനില്‍ എന്നു പേരിട്ടത്.
കണ്ണൂര്‍ ചിറക്കല്‍ കെ സി കെ ഹൗസില്‍ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ എസ് മൊയ്തുവിന്റെയും മറിയുമ്മയുടെയും ഏക മകനായ ജബ്ബാര്‍ കണ്ണൂര്‍ താണയിലെ വാടക വീട്ടിലായിരുന്നു താമസം. ഐ വി ശശിയുടെ അയല്‍ക്കാരി, എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമലഹാസനും ശ്രീദേവിക്കുമൊപ്പം ആനന്ദം പരമാനന്ദം, പി ഭാസ്ക്കരന്റെ ജഗദ് ഗുരു ആദിശങ്കരന്‍ എന്നിവയടക്കം അമ്ബതോളം ചിത്രങ്ങളില്‍ നായകനായും ഉപനായകനായും അഭിനയിച്ചു.
മമ്മുട്ടി, സുകുമാരന്‍, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവര്‍ഷം, ഉരുക്കുമുഷ്ടികള്‍, കുളപ്പടവുകള്‍, അനന്തം അജ്ഞാതം അവര്‍ണനീയം തുടങ്ങി നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. നാടക, സിനിമാ രംഗത്തെ മികവിന് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Post Your Comments