ട്രോളന്മാരുടെ പ്രിയതാരങ്ങളാണ് ദശമൂലം ദാമുവും രമണനും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയതാരമായി മാറിയിരിക്കുകയാണ് കുഞ്ഞിക്കൂനനിലെ വില്ലന്‍ വാസു അണ്ണന്. സായ്കുമാര് അവതരിപ്പിച്ച ക്രൂരനായ വില്ലന്‍ ഇപ്പോള്‍ നടി മന്യയുടെ ഭര്‍ത്താവ് ആയിരിക്കുകയാണ്. മന്യയും വാസു അണ്ണനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയപ്പോള്‍ യഥാര്‍ത്ഥ ഭര്‍ത്താവിനെ പരിചയപ്പെടുത്തെണ്ട അവസ്ഥയിലാണ് താരം.
തന്റെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്യ മറുപടി നല്‍കിയിരിക്കുന്നത്. വികാസാണ് തന്റെ ഭര്‍ത്താവെന്നും വാസു അണ്ണനെ സൂക്ഷിക്കണമെന്നുമാണ് മന്യ കുറിച്ചത്.
2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം വിദേശത്ത് സെറ്റിലായ മന്യ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
Post Your Comments