എഴുപതുകളുടെ അവസാനത്തില്‍ മലയാള സിനിമയില്‍ റിലീസ് ചെയ്ത ട്രെന്‍ഡ് സെറ്റര്‍ സിനിമയായിരുന്നു അവളുടെ രാവുകള്‍. സീമ എന്ന നടിയെ ജനപ്രിയ നായികയാക്കി മാറ്റിയ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഐവി ശശി എന്ന വാണിജ്യ സിനിമയിലെ പ്രഥമ സംവിധായകന് വലിയ മൈലേജ് നല്കിയ സിനിമയായിരുന്നു അവളുടെ രാവുകള്‍.
ആ സിനിമയില്‍ തന്നെ കാസ്റ്റ് ചെയ്തപ്പോള്‍ പല പ്രമുഖ നിര്‍മ്മാതാക്കളും ഐവി ശശിയെ പരിഹസിച്ചിരുന്നുവെന്നും സിനിമയില്‍ പരിചയമില്ലാത്ത ഒരു നര്‍ത്തകിയ്ക്ക് ആ വേഷം നല്‍കിയത് കൊണ്ട് ഐവി ശശിക്ക് വട്ടാണോ എന്ന് പലരും ചോദിച്ചിരുന്നുവെന്ന് സീമ വെളിപ്പെടുത്തുന്നു. പക്ഷേ അന്ന് അതൊന്നും ഒരു വിഷമമായി തോന്നിയില്ലെന്നും തനിക്ക് സിനിമ നഷ്ടപ്പെട്ടാലും ഡാന്‍സ് ഉണ്ടെന്ന ആത്മ വിശ്വാസം ഉണ്ടായിരുന്നതായും സീമ പറയുന്നു. എന്നെ നായികയാക്കി കാസ്റ്റ് ചെയ്തതില്‍ പലരും എതിര്‍പ്പ് പറഞ്ഞപ്പോള്‍ ഐവി ശശി എന്ന സംവിധായകനും അതൊരു വാശിയായിരുന്നുവെന്ന് സീമ പറയുന്നു. എറണാകുളം കവിത തിയേറ്ററില്‍ കമല്‍ഹാസനും ഐവി ശശിക്കുമൊപ്പം സിനിമ കണ്ടപ്പോള്‍ താന്‍ പിന്നീട് ഒരിക്കലും അങ്ങനെ ഒരു ജനക്കൂട്ടത്തെ ഒരു തിയേറ്ററിലും കണ്ടിട്ടില്ലെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സീമ വ്യക്തമാക്കി.
Post Your Comments