ദേവദൂതന് സിനിമ മോഹന്‍ലാലിന് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതായിരുന്നു എന്ന് തനിക്ക് ആ സിനിമയെക്കുറിച്ച് എപ്പോള്‍ ചിന്തിക്കുമ്പോഴും തോന്നാറുണ്ടെന്ന് സംവിധായകന് സിബി മലയില്‍. പുതുമുഖങ്ങളെ മാത്രം വച്ച് ചെയ്യാനിരുന്ന സിനിമ മോഹന്‍ലാലിലേക്ക് എത്തപ്പെടുകയും ഒരു സൂപ്പര്‍ താരം സിനിമയില്‍ എത്തിയത് കൊണ്ട് അതിന്റെ തിരക്കഥയില്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുട്ടെന്നും സിബി മലയില്‍ പറയുന്നു.
രണ്ടായിരത്തിലെ ക്രിസ്മസ്സ് റിലീസായി പുറത്തിറങ്ങിയ സിബി മലയില്‍ – മോഹന്‍ലാല്‍ ടീമിന്റെ ‘ദേവദൂതന്’ വലിയ സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. പതിവ് ശൈലിയില്‍ നിന്ന് മാറിയ കഥാഖ്യാനം അന്നത്തെ പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോകുകയായിരുന്നു. മലയാള സാഹിത്യ ലോകത്ത് നിന്ന് സിനിമയിലേക്ക് കടന്നു വന്ന ചെറുകഥാകൃത്ത് രഘുനാഥ് പലേരി രചന നിര്‍വഹിച്ച ദേവദൂതന് ഫിലോസഫി മൂഡില്‍ പറഞ്ഞ പ്രണയ സിനിമയായിരുന്നു.
ദേവദൂതനെക്കുറിച്ച് സിബി മലയില്‍
“ദേവദൂതനിൽ സംഭവിച്ചത് ഞാൻ പുതുമുഖങ്ങളെ മാത്രം വച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. ഇന്നും എനിക്ക് ബോധ്യമുണ്ട് ആ സിനിമ അങ്ങനെ സംഭവിച്ചിരുന്നേൽ മലയാളത്തിലെ ഒരു ട്രെൻഡ് സെറ്റർ സിനിമയായി മാറുമായിരുന്നു. പക്ഷേ ആ സിനിമയുടെ നിർമ്മാതാവിന്റെ മുൻ ചിത്രം പരാജയപ്പെട്ടത് കൊണ്ട് അദ്ദേഹം വീണ്ടും അടുത്ത ചിത്രത്തിൽ പുതുമുഖങ്ങളെ വച്ചൊരു റിസ്ക് എടുക്കാൻ തയ്യാറായില്ല. മോഹൻലാൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്നറിയുകയും ആ കഥയ്ക്ക് വേണ്ടി താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്തു എന്നുള്ളത് ശരി തന്നെയാണ്. ഒരിക്കലും അങ്ങനെ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്തത് തന്നെയായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു”. സിബി മലയിൽ പറയുന്നു
Post Your Comments