റോഡിലൂടെ പായുന്ന രണ്ട് ആഡംബര കാറുകളുടെ വീഡിയോ ജൂലൈയിലെ അവസാന വാരം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോട്ടയം-പാലാ ഭാഗത്തുകൂടി പായുന്ന ഈ കാറുകളില്‍ യുവതാരങ്ങളായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആയിരുന്നു. ഈ യാത്ര നാട്ടുകാരറിഞ്ഞത് ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ്. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്തയായതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇത് പരിശോധിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ, തങ്ങള്‍ തന്നെ ആയിരുന്നു ആ കാറിനുളളിലെന്ന് വ്യക്തമാക്കി നടന് പൃഥ്വിരാജ്.
നടന് സുരാജ് വെഞ്ഞാറമൂട് അവതാരകനായെത്തിയ ഒരു ടിവി ഷോയിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. സുരാജിന്റെ ചോദ്യത്തിന് പൃഥ്വിരാജ് നല്കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്.
അന്നത്തെ യാത്രയെക്കുറിച്ച് പൃഥ്വിരാജ് വെളിപ്പടുത്തിയത് ഇങ്ങനെ: ഞാനും ചാലുവും (ദുല്‍ഖര്‍ )എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞങ്ങളുടെ ആരാധകരാരോ ആണ് മൊബൈലില്‍ ഷൂട്ട് ചെയ്തത്. സ്പീഡ് കൂടുതലായിരുന്നോ എന്ന് ആര്.ടി.ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഓവര്‍ സ്പീഡല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും അവര്‍ക്ക് പരിശോധനയില്‍ മനസിലായി. ഒരു കള്ളച്ചിരിയോടെ പൃഥ്വി പറഞ്ഞു.
Post Your Comments