GeneralLatest NewsMollywood

ഇപ്പോ ഒരു കേക്ക് കൊണ്ട് വന്നാൽ ഞാൻ മുറിക്കാം; അയ്യപ്പൻ നായർക്ക് പിറന്നാൾ ആശംസകളുമായി കണ്ണമ്മ

നമുക്ക് എന്ത് ചെയ്യാനും ഫ്രീഡം തരുന്ന ഒരു കോ ആക്ടർ ആണ് ബിജു ചേട്ടൻ. ആൾ എപ്പോഴും കൂൾ ആണ്. നമുക്ക് എന്ത് ചെയ്യാനുമുള്ള സ്പേസ് തരും.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ബിജു മേനോന് പിറന്നാൾ ആശംസ നേര്‍ന്നു അയ്യപ്പൻ നായരുടെ കണ്ണമ്മ. അയ്യപ്പനും കോശിയും എന്ന സിനിമയിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ ഭാര്യ കണ്ണമ്മയായി എത്തിയ ഗൗരി നന്ദയാണ് ആശംസ നേര്‍ന്നത്.

”കണ്ണമ്മ : അപ്പോ എങ്ങനെയാ ആഘോഷിക്കുവല്ലേ? …
അയ്യപ്പൻ നായർ : നീ പറയുന്നത് കേട്ട് ഞാൻ എന്തെങ്കിലും ചെയ്യാറുണ്ടോ.. ഇപ്പോ ഒരു കേക്ക് കൊണ്ട് വന്നാൽ ഞാൻ മുറിക്കാം.”

ബിജു മേനോനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ഗൗരി നന്ദ ഒരു മാധ്യമത്തോട് പങ്കുവച്ചു.

‘ബിജു ചേട്ടനൊപ്പം അഭിനയിക്കുക എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു അത് സാധിച്ചുതന്നത് സച്ചി സർ ആണ്. എന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രം ആയിരിക്കും കണ്ണമ്മ എന്ന് ഞാൻ കരുതുന്നു. അത് ബിജു ചേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഒപ്പം അഭിനയിക്കുന്നവർക്ക് വളരെയേറെ സപ്പോർട്ട് തരുന്ന ആളാണ് ബിജു ചേട്ടൻ. കൂടെ അഭിനയിക്കുന്നവർക്ക് കോ ആക്ടറിന്റെ മോറൽ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ആ ക്യാരക്ടർ നന്നാക്കാൻ കഴിയു. അത് വളരെയധികം ബിജു ചേട്ടനിൽ നിന്നും കിട്ടി. നമുക്ക് എന്ത് ചെയ്യാനും ഫ്രീഡം തരുന്ന ഒരു കോ ആക്ടർ ആണ് ബിജു ചേട്ടൻ. ആൾ എപ്പോഴും കൂൾ ആണ്. നമുക്ക് എന്ത് ചെയ്യാനുമുള്ള സ്പേസ് തരും. അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ഒരു കഥാപാത്രമായിരുന്നു അയ്യപ്പൻനായർ. അത്ര ഗംഭീരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയത്തോട് വളരെയേറെ ഡെഡിക്കേഷൻ ഉള്ള ആക്ടർ ആണ് അദ്ദേഹം. ഇനിയും ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ നമുക്ക് തരാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന് ഒരായിരം പിറന്നാൾ ആശംസകൾ.’–ഗൗരിനന്ദ പറയുന്നു.

കടപ്പാട് : മനോരമ

shortlink

Related Articles

Post Your Comments


Back to top button