ഒരുപാട് ആഗ്രഹങ്ങള്‍ നെയ്തുകൂട്ടിയ വന്‍ പ്രതീക്ഷയുള്ള വര്‍ഷം. കൊറോണ കൊണ്ടുപോയെന്ന് നടി ഐശ്വര്യ ലക്ഷ്മി, പക്ഷേ വീട്ടില്‍ അച്ഛനൊപ്പം സമയം ചെലവിടാന്‍ സാധിക്കുന്നത് കൊണ്ട് ഒരുപാട് ഹാപ്പി ആണെന്നും താരം തുറന്നു പറയുന്നു.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍
“ഒരുപാട് ആഗ്രഹങ്ങള്‍ നെയ്തുകൂട്ടിയ വന്‍ പ്രതീക്ഷയുള്ള വര്‍ഷം. ആ വര്‍ഷമാണ് ദാ വീടിനുള്ളില്‍ ബ്രൂണോയുടെ ചുറ്റും കറങ്ങുന്നത്. തമിഴ് സിനിമകള്‍ ചെയ്തു തീര്‍ത്ത ശേഷം തെലുങ്ക്, അതിനൊപ്പം തന്നെ മലയാളത്തില്‍ കുറച്ചു നല്ല സിനിമകളും എന്നായിരുന്നു എന്റെ പ്ലാന്‍. ഇതിനിടയില്‍ കൊച്ചിയില്‍ പുതിയൊരു താമസ സ്ഥലം സെറ്റാക്കണം. ഒന്നും നടക്കാതെ ഫുള്‍ സീറോയിലേക്ക് മടങ്ങി. പക്ഷേ ഞാന്‍ ഡബിള്‍ ഹാപ്പിയാണ്. തിരുവനന്തപുരത്തെ വീട്ടില്‍ ഞാനും അച്ഛനും മാത്രമേയുള്ളൂ ഇപ്പോള്‍. അമ്മ കാശിയില്‍ തൊഴാന്‍ പോയിട്ട് ലോക്ഡൌണ് കാരണം വീട്ടിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. അച്ഛന് ഞാനാണ് എന്നും ഭക്ഷണമുണ്ടാക്കി കൊടുക്കുന്നത്. അമ്മയെ മിസ് ചെയ്യുന്നുവെങ്കിലും എനിക്ക് എന്റെ കുട്ടിക്കാലം തിരിച്ചു കിട്ടിയ ഫീലാണ്. അതിനൊക്കെയും കാരണം ഈ ലോക്ഡൌണ് തന്നെയല്ലേ”. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Post Your Comments