ബോളിവുഡ് നടി കങ്കണ റണാവത്ത് വീണ്ടും വിവാദത്തില്‍. അനുമതിയില്ലാതെ കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിനു താരത്തിന്റെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്പ്പറേഷന്.
സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതര്‍ നോട്ടീസ് പതിച്ചത്. ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റി എന്നും പുതിയ ടോയിലറ്റ് സ്റ്റെയര്‍കേസിന് സമീപം നിര്‍മ്മിച്ചിരിക്കുന്നു, ഇത് അനുമതി വാങ്ങാതെയാണ് എന്നും നോട്ടീസില്‍ പറയുന്നു.
24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കോര്പ്പറേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments