മലയാളത്തിന്റെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍. ഈ ലോക് ഡൌണില്‍ കൃഷിയിലേക്ക് തിരിഞ്ഞതിന്റെ സന്തോഷം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കൃഷിക്കൊപ്പം കോഴിയേയും താറാവിനെയും ഒക്കെ വളര്‍ത്തുന്നുണ്ടെന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
“ഇപ്പോള്‍ എനിക്ക് ചുറ്റും നിറഞ്ഞ ഹരിതാഭയാണ്. ഞങ്ങള്‍ ഇവിടെ വന്നതുമുതല്‍ അച്ഛനും അമ്മയും കൃഷിയില്‍ ശ്രദ്ധിക്കുന്നു. കൃഷിക്കൊപ്പം ഞങ്ങള്‍ കോഴിയേയും താറാവിനെയും ഒക്കെ വളര്‍ത്തുന്നുണ്ട്. പുറമെ ഒട്ടേറെ പക്ഷികള്‍ ഞങ്ങളുടെ സ്ഥിരം വിരുന്നുകാരായുണ്ട്. തത്തകള്‍, മയിലുകള്‍, മൂങ്ങകള്‍ ഒക്കെയുണ്ട്. ലോക്ക്ഡൗണ്‍ എന്നെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിച്ചു,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
” ആദ്യമായി ഞാന്‍ ഒരു മരം കയറുന്നത് ഈ ലോക്ക്ഡൗണ്‍ സമയത്താണ്. ഇവിടെ നിന്ന് ഞാന്‍ കാണുന്ന ആകാശം വളരെ തെളിഞ്ഞതാണ്. ഒരു മലിനീകരണവും ഇല്ലാത്ത ശുദ്ധമായ വായുവും,” ഉണ്ണികൂട്ടിച്ചേര്‍ത്തു.
Post Your Comments