
മലയാളികളെ വിസ്മയിപ്പിച്ച ചിത്രം ‘മണിച്ചിത്രത്താഴ്’ ഇനി മിനിസ്ക്രീനിലേക്കെത്തുകയാണ്. ഫാസില്‍ ചിത്രത്തിന് സീരിയല്‍ ഭാഷ്യമൊരുക്കുന്നത് നിര്‍മ്മാതാവ് ജയകുമാറാണ് . മണിച്ചിത്രത്താഴ് എവിടെ അവസാനിച്ചുവോ അവിടുന്ന് തുടങ്ങുന്നതാവും സീരിയലിന്റെ കഥയെന്ന് സംവിധായകൻ.
സിനിമയിൽ“മണിച്ചിത്രത്താഴ് അവസാനിക്കുന്നത്, നകുലനും ഗാംഗക്കുമൊപ്പം കൽക്കട്ടയിലേക്ക് തിരിക്കുന്ന സണ്ണിയെ കാണിച്ചു കൊണ്ടാണ്. ഞങ്ങൾ അവിടെ നിന്നായിരിക്കും ആരംഭിക്കുക. നകുലന്റെയും ഗംഗയുടെയും കൽക്കട്ടയിലെ ജീവിതം, ബന്ധുക്കൾ ഇവയെല്ലാം കഥയിൽ ചേർക്കും.
എന്നാൽ സിനിമയിൽ പലയിടത്തും ഗംഗയുടെ ബന്ധുക്കളെ കുറിച്ചു പരാമർശിക്കുന്നുണ്ട്, ആ കഥാപാത്രങ്ങളും ഉണ്ടാകും സീരിയലിൽ. ഗംഗയുടെ ജീവിതത്തിനു പുറമെ, നാഗവല്ലിയുടെ ചരിത്രവും സീരിയലിൽ ഉൾക്കൊള്ളിക്കും. തഞ്ചാവൂർ ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും ഇത്,” ജയകുമാർ പറയുന്നു.
Post Your Comments