മലയാളികളുടെ പ്രിയതാരം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തയിരിക്കുകയാണ് സംവിധായകന് വൈശാഖ്.
സിനിമയിൽ നടനെന്ന രീതിയിൽ വിസ്മയിപ്പിക്കുമ്പോഴും , ജീവിതത്തില്‍ ഇനിയും ‘അഭിനയിക്കാന്‍’ പഠിച്ചിട്ടില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് വൈശാഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുറിപ്പ് വായിക്കാം….
പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,
പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .
ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,
പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.
ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു ,
കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു.
പോക്കിരിരാജയിൽ പകച്ചു നിന്നപ്പോൾ ,
കരുതലിന്റെ സംരക്ഷണം തന്നു .
മധുരരാജയിൽ വാശി പിടിച്ചപ്പോൾ ,
വാത്സല്യത്തിന്റെ നിറചിരി തന്നു .
വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു,
ഒരു ഫോൺ കോളിനപ്പുറത്ത് വൻമതിലിന്റെ
സംരക്ഷണം പോലെ,ഒരു ‘വല്യേട്ട’നുണ്ട് !
വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യൻ!
അഭ്രപാളികളിൽ നിരന്തരം വിസ്മയം തീർക്കുമ്പോളും ,ജീവിതത്തിൽ ഇനിയും ‘അഭിനയിക്കാൻ’പഠിച്ചിട്ടില്ലാത്ത നടൻ,പ്രിയപ്പെട്ട മമ്മൂക്ക !
എനിക്ക് മാത്രമല്ല പലർക്കും മമ്മൂക്ക ഒരു കോൺഫിഡൻസ് ആണ് .
https://www.facebook.com/vysakh.film.director/posts/1478880912307808
കാരണം ,
വിജയിക്കുന്നവന്റെയും
പരാജയപ്പെടുന്നവന്റെയും മുന്നിൽ ആ വാതിൽ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും .
ഒരു വേർതിരിവും ഇല്ലാതെ,
ഒരു കരുതൽ ഇവിടെയുണ്ട് എന്ന ഉറപ്പോടെ …
പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ …
Happy Birthday Mammookka…
Post Your Comments