GeneralLatest NewsTollywood

വീട്ടുജോലിക്കാരനേ മര്‍ദിച്ച‌ു, തല മുണ്ഡനം ചെയ്തു; . ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്!! നടനും ഭാര്യയും അറസ്റ്റില്‍

ഹൈദരാബാദില്‍ നിന്നും ബാംഗളൂരുവിലേക്കും മംഗലാപുരത്തേക്കും പോയ ഇയാളെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ ആക്രമിച്ച കേസില്‍ കന്നഡ സിനിമാ നിര്‍മാതാവും ബി​ഗ് ബോസ് മത്സരാര്‍ത്ഥിയുമായ ന്യൂടന്‍ നായിഡു അറസ്റ്റില്‍. കര്‍ണാടകയിലെ ഉഡുപ്പിയില്‍വച്ചാണ് ആന്ധ്രപ്രദേശ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സുജാതന​ഗറിലെ വീട്ടില്‍ വച്ച് ന്യൂടന്‍ ജോലിക്കാരനായിരുന്ന ശ്രീകാന്തിനെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ശ്രീകാന്തിനെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ന്യൂടനും ഭാര്യയ്ക്കുമെതിരെ പരാതിയുമായി യുവാവ് രം​ഗത്തെത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ന്യൂട്ടന്റെ ഭാര്യ ഉള്‍പ്പടെ ഏഴ് പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഭാര്യയെ അറസ്റ്റ് ചെയ്തതോടെ ഹൈദരാബാദില്‍ നിന്നും ബാംഗളൂരുവിലേക്കും മംഗലാപുരത്തേക്കും പോയ ഇയാളെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പി വി രമേഷാണ് ആള്‍മാറാട്ടം നടത്തി ഡോക്ടര്‍മാരോട് സംസാരിച്ചതായും താരത്തിനെതിരെ പരാതിയുണ്ട്. ന്യൂടനെയും ഭാര്യയേയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ വ്യാജകോള്‍ നടത്തിയത്. എന്നാല്‍ ഉദ്യോ​ഗസ്ഥനുമായി ബന്ധപ്പെട്ടെങ്കിലും അങ്ങനെയൊരു ഫോണ്‍ കോള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതാണ് ന്യൂടനെ കുരുക്കിലാക്കിയത്. ട്രൂ കോളറില്‍ തന്‍റെ പേര് അഡീഷണല്‍ സെക്രട്ടറി എന്ന് ന്യൂടന്‍ സെറ്റ് ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. ആള്‍മാറാട്ടം നടത്താന്‍ ഉപയോഗിച്ച നാലു ഫോണുകള്‍ പൊലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments


Back to top button