CinemaGeneralKollywoodLatest NewsNEWS

മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരം അവിടെയുള്ളത് എനിക്ക് ആശ്വാസമായി: തമിഴില്‍ അഭിനയിച്ചപ്പോള്‍ നേരിട്ട പ്രധാന പ്രശ്നത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ധനുഷ് സാറിന്റെയടുത്ത് നമുക്ക് വലിയ ബഹുമാനമല്ലേ

തമിഴിലെ തന്റെ സിനിമാ വിശേഷങ്ങള്‍ പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തമിഴില്‍ ധനുഷിനൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് ഭാഷ ഒരു പ്രധാന പ്രശ്നമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ധനുഷ് പറഞ്ഞ ചില തമാശകള്‍ തനിക്ക് മനസിലായില്ലെന്നും ആ സിനിമയില്‍ മലയാളത്തിന്റെ മറ്റൊരു പ്രമുഖ താരമായ ജോജു ഉള്ളത് കൊണ്ട് തങ്ങള്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ ആഘോഷത്തിന്റെതായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

“തമിഴില്‍ നിന്ന് ചില ഡ്രീം പ്രോജ്കറ്റ്സ് വന്നു. മണിരത്നം സാറിനൊപ്പമൊരു സിനിമ എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഷൂട്ട്‌ കഴിഞ്ഞിട്ടില്ല. തമിഴില്‍ ഇത് വരെ മൂന്ന്‍ സിനിമകള്‍ കഴിഞ്ഞു. അതില്‍ ആദ്യ ചിത്രം ആക്ഷന്‍ റിലീസായി. മറ്റൊരു സിനിമയായ ജഗമേ ത്വന്തരത്തിന്റെ ചിത്രീകരണം കഴിഞ്ഞു. ധനുഷ് സാറായിരുന്നു നായകന്‍. ലണ്ടനിലായിരുന്നു ഷൂട്ടിംഗ് മുഴുവന്‍. കുറച്ചു നാള്‍ വിദേശത്തായത് കൊണ്ടാകാം ഗ്യാപ് ഫീല്‍ ചെയ്യുന്നത്. ധനുഷ് സാറിന്റെയടുത്ത് നമുക്ക് വലിയ ബഹുമാനമല്ലേ. അധികം സംസാരിച്ച് കുളമാക്കാന്‍ നിന്നില്ല ഞാന്‍. സിനിമാ സെറ്റില്‍ ആകെയുണ്ടായിരുന്ന പ്രശ്നം ഭാഷ അത്ര പെട്ടെന്ന്‍ പിടികിട്ടാത്തത് കൊണ്ട് തമാശയൊന്നും മനസിലാകില്ല എന്നതായിരുന്നു. പിന്നെ കാര്യമറിയാതെ ചുമ്മാ സൈഡില്‍ നിന്ന് ഞാനും ചിരിക്കും. പക്ഷേ ആ ചിത്രത്തില്‍ ജോജു ചേട്ടന്‍ ഉണ്ട്. ചേട്ടന്‍ ഉള്ള ദിവസങ്ങളില്‍ സീന്‍ വേറെയാണ്. ഞങ്ങള്‍ തമാശയൊക്കെ പറഞ്ഞു ആകെ മേളമാണ്”. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button