
ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ ഡോ. രജിത് കുമാറും നടി കൃഷ്ണ പ്രഭയും വിവാഹിതരായോ എന്ന സംശയത്തിലാണ് ആരാധകരും സോഷ്യല്‍ മീഡിയയും. കല്യാണ പൂമാലയും നെറ്റിയില്‍ സിന്ദൂരവുമൊക്കെ തൊട്ട് നില്ക്കുന്ന ഇരുവരുടെയും ഫോട്ടോ വൈറലാകുന്നു. ഇവര്‍ വിവാഹിതരായി എന്ന ക്യാപ്ഷനോടുകൂടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നത്.
ഇരുവരും വിവാഹത്തിനുശേഷം പരസ്പരം മധുരം നല്കുന്ന ഫോട്ടോയുമുണ്ട്. എന്നാല്‍, ഇത് ഏതെങ്കിലും ടെലിവിഷന്‍ പരിപാടിയാകാമെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോ കണ്ട് ഒരുനിമിഷം ഞെട്ടിയെങ്കിലും സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
Post Your Comments