CinemaGeneralLatest NewsNEWS

‘ത്രൂ ദി ഓഷ്യന്‍, ആന്റ് ഫാര്‍ ബിയോണ്ട്’ ; മേക്കോവറിൽ അത്ഭുതം സൃഷ്ട്ടിച്ച് ഇന്ദ്രൻസ്; വൈറൽ ചിത്രങ്ങൾ

റഫ് ആന്‍ഡ് ടഫ് ലുക്കിലാണ് ഇന്ദ്രന്‍സിനെ ചിത്രങ്ങളില്‍ കാണാനാവുന്നത്

പ്രശസ്ത നടന്‍ ഇന്ദ്രന്‍സിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദി ബോഹീമിയന്‍ ഗ്രൂവ് ടീമിന്റെ ഫോട്ടോഷൂട്ടിലാണ് പ്രേക്ഷകര്‍ ഇതുവരെ കാണാത്ത മേക്കോവറില്‍ ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഫ് ആന്‍ഡ് ടഫ് ലുക്കിലാണ് ഇന്ദ്രന്‍സിനെ ചിത്രങ്ങളില്‍ കാണാനാവുന്നത്.

ഫാഷന്‍ ഡയക്ടര്‍ അച്ചുവിന്റെ സംവിധാനത്തില്‍ ടിജോ ജോണ്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വെസ്റ്റേണ്‍ ഡെനിം വസ്ത്രങ്ങളണിഞ്ഞ് ഡാര്‍ക്ക് മൂഡിലുള്ളതാണ് ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ‘ത്രൂ ദി ഓഷ്യന്‍, ആന്റ് ഫാര്‍ ബിയോണ്ട്’ എന്നാണ് കണ്‍സപ്റ്റ്.

https://www.instagram.com/p/CEob_YYJ7yP/

ഇന്ദ്രൻസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. പ്രിയ താരത്തിന്റെ കിടിലൻ മേക്കോവറിലുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

https://www.instagram.com/p/CEt-5T3Jp9q/

https://www.instagram.com/p/CElrL8EJuPR/

shortlink

Related Articles

Post Your Comments


Back to top button