GeneralKollywoodLatest News

മുക്കാല്‍ മണിക്കൂറിലേറെ സമയം വിമാനത്താവളത്തില്‍ കാത്ത് നില്‍ക്കേണ്ടി വന്നു; ഹിന്ദി അറിയാത്തതിന്റെ പേരില്‍ വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് സംവിധായകന്‍

മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച തിരക്കഥ അടക്കം ആറ് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ആടുകളത്തിന്റെ സംവിധായകനാണ് വെട്രിമാരന്‍

ഹിന്ദി പരിജ്ഞാനമില്ലാത്തതിന്‍റെ പേരില്‍ വിമാനത്താവളത്തില്‍ നേരിട്ട മോശം അനുഭവത്തേക്കുറിച്ച് തമിഴ് സംവിധായകന്‍ വെട്രിമാരന്‍. 2011ല്‍ ദില്ലി വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവമാണ് താരം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച തിരക്കഥ അടക്കം ആറ് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ആടുകളത്തിന്റെ സംവിധായകനാണ് വെട്രിമാരന്‍

”2011 ഓഗസ്റ്റില്‍ കാനഡയിലെ മോന്‍റ്റീല്‍ ചലചിത്ര മേളയില്‍ ആടുകളം എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് ശേഷം തിരികെ വരുമ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനില്‍ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍ വച്ച് ഹിന്ദിയില്‍ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് താന്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്തിന്‍റെ മാതൃഭാഷ അറിയില്ലേയെന്നായി ഉദ്യോഗസ്ഥന്‍റെ ചോദ്യം. തന്‍റെ മാതൃഭാഷ തമിഴ് ആണെന്നും മറ്റുള്ളവരുമായി സംവദിക്കേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നും ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ തമിഴന്മാരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.” വെട്രിമാരന്‍ പറയുന്നു.

ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് താനെന്നു നിര്‍മ്മാതാവ് കതിരേശനും സംഗീത സംവിധായകന്‍ ജി വി പ്രകാശും ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും മുക്കാല്‍ മണിക്കൂറിലേറെ സമയം വിമാനത്താവളത്തില്‍ കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും വെട്രിമാരന്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങനെയാണ് തന്‍റെ മാതൃഭാഷ രാജ്യത്തെ വിഭജിക്കുന്നതെന്നും വികസനം തടയുന്നതെന്നും വെട്രിമാരന്‍ ചോദിക്കുന്നു.

2016ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈയും മൂന്ന് ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button