വില്ലനായെത്തി മലയാളികളുടെ മനസ് കവർന്ന താരമാണ് മോഹൻലാൽ. സൂപ്പർ താരമായ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന സീമയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്.
ലാലിന്റെ ആദ്യ സിനിമയായ” മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത സമയത്തായിരുന്നു മോഹന്‍ലാല്‍ ശശിയേട്ടനെ കാണാനായി ചെന്നത്. ചാന്‍സ് ചോദിക്കാനായിരുന്നില്ല അന്നദ്ദേഹം വന്നത്. വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പായി ശശിയേട്ടനായിരുന്നു അഹിംസയിലെ വില്ലന്‍ വേഷത്തെ അവതരിപ്പിക്കാമോയെന്ന് ചോദിച്ചത്.
അതിന് ഞാന്‍ ചെയ്യാമെന്നുള്ള മറുപടിയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. നിങ്ങളുടെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ പ്രതിഫലമൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പതിനായിരം രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്നായിരുന്നു ശശിയേട്ടന് മോഹന്‍ലാലിനോട് മറുപടി നൽകിയത്.
കൂടാതെ അന്ന് കോഴിക്കോട് വെച്ചായിരുന്നു മോഹന്‍ലാലിനെ വെച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. തുറന്ന ഒരു ജീപ്പ് പെട്ടെന്ന് ഓടിച്ച് വന്ന് അതില്‍ നിന്നും ഇറങ്ങുന്ന സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്, ഇതേക്കുറിച്ച് ശശിയേട്ടനായിരുന്നു പറഞ്ഞു കൊടുത്തത്, അദ്ദേഹം പറഞ്ഞു കൊടുത്തതില്‍ നിന്നും വ്യത്യസ്തമായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്, ആ വരവില്‍ത്തന്നെ വില്ലത്തരം അനുഭവപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഭാവിയിൽ അതുല്യ പ്രതിഭയുള്ള അഭിനേതാവായി ഇയാള്‍ മാറുമെന്ന് അന്ന് ശശിയേട്ടന് മനസ്സിലാക്കിയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പല രംഗങ്ങളിലും ശശിയേട്ടന് തൃപ്തനായിരുന്നില്ല. എന്നാല്‍ സ്ക്രീനില്‍ അത് കണ്ടപ്പോള്‍ അപാരമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.” – സീമ വ്യക്തമാക്കി.
Post Your Comments