‘തിരനോട്ടം’ എന്ന സിനിമ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത് ആ സിനിമയുടെ മഹത്വം കൊണ്ടല്ല. ആ സിനിമ നല്‍കിയ നടന്‍ ഇന്ന് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ആയി മൂന്ന് പതിറ്റാണ്ടായി നിലകൊള്ളുമ്പോള്‍ ‘തിരനോട്ടം’ എന്ന വെളിച്ചം കാണാത്ത സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രസക്തിയാണുള്ളത്. താന്‍ ആദ്യമായി മുഖം കാണിച്ച സിനിമയെക്കുറിച്ച് ഇതാദ്യമായി ഉള്ളു തുറന്നു സംസാരിക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. ‘തിരനോട്ടം’ എന്ന സിനിമയ്ക്ക് സംഭവിച്ച പ്രധാന പ്രതിസന്ധി അക്കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ക്ക് പ്രാധാന്യം കുറഞ്ഞതാണെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ പ്രത്യേക ഓണപംക്തിയില്‍ മോഹന്‍ലാല്‍ മനസ്സ് തുറക്കുന്നു.
“അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിലും ‘തിരനോട്ടം’ എന്ന സിനിമയുടെ പരസ്യമുണ്ടായിരുന്നു. നാന സിനിമാ വാരികയിലും ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകളുണ്ടായി. അതൊക്കെ ഏറെ സന്തോഷം നല്‍കിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിലായി. അക്കൂട്ടത്തില്‍ തിരനോട്ടവും ഉള്‍പ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി”. മോഹന്‍ലാല്‍ പറയുന്നു.
Post Your Comments