![](/movie/wp-content/uploads/2020/09/sunny-renjini.jpg)
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സണ്ണി വെയ്ന്‍. നായകനായും സഹനടനായും വില്ലനായും തിളങ്ങുന്ന താരത്തിന്റെ പുതിയ ചിത്രം ജേക്കബ് ഗ്രിഗറി നായകനായ ‘മണിയറയിലെ അശോകന്’ ആണ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരമെത്തുന്നത്. ഈ ചിത്രത്തില്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. നടന്റെ ഭാര്യയായി ‘മണിയറയിലെ അശോകനില്‍ എത്തുന്നത് ജീവിതത്തിലെ സഹധര്‍മ്മിണിയായ രഞ്ജിനിയാണ്.
ചിത്രത്തിലെ സണ്ണിച്ചനും രഞ്ജിനിയുടെയും ഉള്‍പ്പെടുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മണിയറയിലെ അശോകനില്‍ അജയന് എന്ന കഥാപാത്രമായിട്ടാണ് സണ്ണി വെയ്ന്‍ എത്തുന്നത്. രഞ്ജിനി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. സിനിമാ അരങ്ങേറ്റത്തിന് മുന്‍പ് നൃത്ത രംഗത്ത് സജീവമായിരുന്നു രഞ്ജിനി.
വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്മാന്, അനുസിത്താര തുടങ്ങിയവരും സിനിമയില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.
Post Your Comments