തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഇത്തവണ ഓണം ആഘോഷിച്ചത് കൊച്ചിയില്‍ അമ്മയ്ക്കൊപ്പമാണ്. താര കുടുംബത്തിനൊപ്പം ആഘോഷത്തില്‍ കാമുകന് വിഘ്നേഷ് ശിവനും ഉണ്ടായിരുന്നു. നയന്‍സിനൊപ്പം കൊച്ചിയിലേക്ക് വിഘ്നേഷ് ശിവന് എത്തിയിരുന്നു.
പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിയത്. നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. കോവിഡും ലോക്ക്ഡൗണും ആയതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു ഇരുവരും. എട്ട് മാസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതും വിഘ്നേശ് പറയുന്നു
കസവുസാരിയില്‍ അതീവ സുന്ദരിയായി നയന്സെത്തിയപ്പോള് മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്നേഷിന്റെ വേഷം. ഓണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ആശംസയുമായി വിഘ്നേഷ് എത്തിയിരുന്നു.
.
നയന്‍താരയുടെ അമ്മയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങളും വിഘ്നേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ”കുടുംബത്തെപ്പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണമെന്നാണ് ഓണ ചിത്രങ്ങളിലൊന്നിന് വിഘ്നേശ് നൽകിയ അടിക്കുറിപ്പ്. സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി.’–വിഘ്നേശ് കുറിച്ചു.
Post Your Comments