കൊറോണ വൈറസ് വ്യാപിക്കുകയും രാജ്യം ലോക്ഡൌണിലാകുകയും ചെയ്തതോടെ സിനിമ സീരിയല്‍ രംഗങ്ങളും നിശ്ചലമായി. എന്നാല്‍ ഈ സമയത്തും അഭിനയ രംഗത്ത് നിന്നും മാറാന്‍ വിട്ടുനില്‍ക്കാന്‍ വിസ്സമ്മതിച്ചയാളാണ് ബോളിവുഡ് സിനിമാ, ടെലിവിഷന്‍ താരമായ നിയ ശര്‍മ്മ.
കൊവിഡ് സമയത്തും അഭിനയം തുടര്‍ന്ന ഇന്ത്യയിലെ ആദ്യ ടെലിവിഷന്‍ നടിയായി മാറുകയാണ് നിയ. നാഗിന് എന്ന സീരിയല്‍, ബിഗ് ബോസ് റിയാലിറ്റി ഷോ, എന്നിവ യിലൂടെ ജനപ്രീതി നേടിയ നിയ ‘കാളി-ഏക് അഗ്നി’ പരീക്ഷ എന്ന സീരിയലില്‍ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.
അമേരിക്കന്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പായ ‘ഹിയര്‍ ഫാക്ടര്‍: ഖാത്രോന് കെ ഖിലാഡി’ എന്ന റിയാലിറ്റി ഷോയുടെ ഒരു മാസം ദൈര്‍ഘ്യമുള്ള പ്രത്യേക എഡിഷനില്‍ വിജയിയായി മാറിയിരിക്കുകയാണ് നിയ ഇപ്പോള്‍.
മത്സരങ്ങളില്‍ വെള്ളം ഉള്‍പ്പെട്ട ഇനങ്ങളെയാണ് താന്‍ ഭയപ്പെട്ടിരുന്നതെന്നും എന്നാല്‍ ജയിക്കാനായി ആ ഭയത്തെ താന്‍ അതിജീവിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ‘ഫിയര്‍ ഫാക്ടറിനും’ മുന്‍പ് കൊവിഡ് കാലത്ത് നാഗിനിലാണ് നിയ അഭിനയിച്ചത്. തനിക്ക് അപ്പോള്‍ ഭയം തോന്നിയില്ലെന്നും വീട്ടില്‍ നിന്നും ഇറങ്ങി കഴിയുമ്ബോള്‍ നാം ഭയവും ആശങ്കയും മാറ്റി വയ്ക്കണമെന്നുമാണ് നടി പറയുന്നത്.
Post Your Comments