BollywoodGeneralLatest News

29-ാം പിറന്നാളിന് 29 കിലോമീറ്റര്‍ ഓടിതീര്‍ത്തു; അങ്കിതയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായ് മിലിന്ദ്

പക്ഷെ നീ അത് മനോഹരമാക്കി, എല്ലാ അനുഭവങ്ങളും എല്ലാ നിമിഷവും കൂടുതല്‍ മധുരമുള്ളതാക്കി.

പ്രായവ്യത്യാസത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് മിലിന്ദ് സോമനും ഭാര്യ അങ്കിതയും. ഇപ്പോഴിതാ ഭാര്യ അങ്കിതയുടെ 29-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മിലിന്ദ്.

ഇന്നലെയായിരുന്നു അങ്കിതയുടെ 29-ാം പിറന്നാള്‍. 29-ാം പിറന്നാളില്‍ 29 കിലോമീറ്റര്‍ അങ്കിത അനായാസം ഓടിത്തീര്‍ത്തെന്നും ചിത്രങ്ങള്‍ക്കൊപ്പം മിലിന്ദ് കുറിച്ചു.
‘ഈ വര്‍ഷം പല കാര്യങ്ങള്‍ കൊണ്ട് വളരെ കഠിനമായിരുന്നെന്ന് എനിക്കറിയാം, പക്ഷെ നീ അത് മനോഹരമാക്കി, എല്ലാ അനുഭവങ്ങളും എല്ലാ നിമിഷവും കൂടുതല്‍ മധുരമുള്ളതാക്കി. 29 വര്‍ഷത്തിനായി വളരെ അനായാസം ഇന്ന് രാവിലെ നീ 29 കിലോമീറ്റര്‍ ഓടി പൂര്‍ത്തിയാക്കിയതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്’, മിലിന്ദ് കുറിച്ചു.

https://www.instagram.com/p/CEhAgKjHywI/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button