GeneralLatest NewsNEWS

ലോകത്താകെ നിറഞ്ഞു നില്‍ക്കുന്ന സങ്കടകാലം മാറട്ടെ എന്നിട്ടാവാം ഓണം: നടി ജലജ

മോള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് വേണ്ടിയായി പ്രധാനമായും ഓണാഘോഷം

ഈ വര്‍ഷത്തെ ഓണത്തിന് തനിക്ക് പ്ലാനുകള്‍ ഒന്നുമില്ലെന്നും ലോകത്താകെ നിറഞ്ഞു നില്‍ക്കുന്ന സങ്കടം കാലം മാറിയിട്ട് ഓണം ആഘോഷിക്കാമെന്നും മലയാളത്തിന്റെ പഴയകാല നടി ജലജ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു താരം. മോള്‍ ജനിച്ച ശേഷം അവള്‍ക്ക് വേണ്ടി മാത്രമുള്ളതായി ഓണഘോഷമെന്നും ഓണാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കി കൊടുക്കണം എന്നുള്ളത് കൊണ്ട് മകള്‍ക്ക് വേണ്ടിയുള്ള ഓണാഘോഷം ഇപ്പോഴും തുടരുന്നുവെന്ന് തന്നിലെ ഓണക്കാല ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ജലജ പറയുന്നു. വിവാഹ ശേഷം വിദേശത്തായിരുന്നിട്ടും ഓണാഘോഷ മുടക്കിയിട്ടില്ലെന്നും താരം പറയുന്നു.

ഓണത്തെക്കുറിച്ച് നടി ജലജ.

“അച്ഛനും അമ്മയും ഉള്ള കാലത്തും പിന്നീട് മലേഷ്യയിലേക്ക് പോയപ്പോഴുമൊക്കെ ഓണം കൃത്യമായി ആഘോഷിച്ചിരുന്നു. വിവാഹ ശേഷവും വിദേശത്ത് താമസിക്കുമ്പോള്‍ ആ പതിവ് മുടക്കിയിട്ടില്ല. മോള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് വേണ്ടിയായി പ്രധാനമായും ഓണാഘോഷം. അവള്‍ക്ക് ഓണത്തിന്റെ സന്തോഷവും പ്രാധാന്യവും മനസിലാക്കി കൊടുക്കണം. എന്നുണ്ടായിരുന്നു.അതിപ്പോഴും തുടരുന്നു. പക്ഷേ ഈ വര്‍ഷം ഓണത്തെക്കുറിച്ച് പ്ലാനുകള്‍ ഒന്നുമില്ല. ആദ്യം ലോകത്താകെ നിറഞ്ഞു നില്‍ക്കുന്ന ഈ സങ്കടകാലം മാറട്ടെ”. ജലജ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button