രാജ്യത്ത് കൊറോണ വൈറസ് വ്യാപനഘട്ടമായിരുന്നു. താന്‍ കൊറോണ ബാധിതയായിരുന്നുവെന്നും ഇപ്പോള്‍ രോഗമുക്തി നേടിയെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ജനീലിയ ഡിസൂസ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം രോഗവിവരം പുറത്തുവിട്ടത്. മൂന്നാഴ്ച മുന്‍പാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ തനിക്ക് രോഗലക്ഷണങ്ങളൊന്നു മുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ 21 ദിവസമായി ഐസൊലേഷനില്‍ കഴിയുകയായിരുന്നുവെന്നും പറഞ്ഞ താരം ഇന്നലെ നടത്തിയ പരിശോധനയില്‍ നെഗറ്റീവായതും അറിയിച്ചു.
രോഗവുമായുള്ള പോരാട്ടം എളുപ്പമായിരുന്നെങ്കിലും ഐസൊലേഷനില്‍ കഴിഞ്ഞ 21 ദിവസങ്ങള്‍ തനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്. ഒറ്റപ്പെടലിന്റെ ഭീകരതയെ ഇല്ലാതാക്കാന്‍ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ക്കോ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആവില്ല. തന്റെ കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടേയും അടുത്തേക്ക് തിച്ചെത്താന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജനീലിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. പരിശോധന നടത്തുകയും നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ രാക്ഷസനെതിരെ പോരാട്ടം നടത്താനാവുകയൊള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. നടന് റിതേഷ് ദേശ്മുഖാണ് ജനീലിയയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളാണ്.
Post Your Comments