തെന്നിന്ത്യന്‍ താര സുന്ദരി സ്നേഹയും ഭര്‍ത്താവ് പ്രസന്നയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരങ്ങളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യമായി മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സ്നേഹ. പ്രസന്നയുടെ പിറന്നാള്‍ ദിനത്തിലാണ് തന്റെ ജീവിതത്തിലെ കുഞ്ഞു ലഡ്ഡുവിനെ താരദമ്ബതികള്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. ആദ്യന്ത എന്നാണ് മകളുടെ പേര്.
മകളെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന സ്നേഹയുടേയും പ്രസന്നയുടേയും ചിത്രത്തിനൊപ്പ”എന്റെ ആത്മസുഹൃത്തിന്, കാമുകന്, കാവല്‍ മാലാഖയ്ക്ക്, സൂപ്പര്‍ ദാദയ്ക്ക് ജന്മദിനാശംസകള്‍. ഈ ‘ ലഡു’ ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. ലവ് യു സോ മച്ച്. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ ലഡു’ ആദ്യന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,” മകളെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന സ്നേഹയുടേയും പ്രസന്നയുടേയും ചിത്രത്തിനൊപ്പം സ്നേഹ കുറിച്ചു.മൂത്തമകനൊപ്പമുള്ള മകളുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്
Post Your Comments