GeneralLatest NewsNEWS

ക്രിസ്മസ് കാലത്ത് ഓണം ആഘോഷിക്കും: വേറിട്ട്‌ നില്‍ക്കുന്ന ആഘോഷത്തെക്കുറിച്ച് നദിയ മൊയ്തു

അപ്പോള്‍ അവള്‍ക്ക് എന്റെ മമ്മിയുണ്ടാക്കുന്ന സദ്യ വേണം എന്ന് നിര്‍ബന്ധമാണ്

സെലിബ്രിറ്റികളുടെ ഓണം എന്നും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്ന കാര്യമാണ്. ഓരോ താരങ്ങളും എവിടെ ആര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നു എന്നറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംഷയാണ്. ‘താരങ്ങളുടെ ഓണം’ സോഷ്യല്‍ മീഡിയകളിലും ടെലിവിഷന്‍ ചാനലുകളിലും ആഘോഷപൂര്‍വ്വം കൊണ്ടാടുമ്പോള്‍ നദിയ മൊയ്തു തന്റെ വേറിട്ട ഓണ നിമിഷത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

“മമ്മിയുടെ നാട് തിരുവല്ലയും, ഡാഡിയുടെ നാട് തലശ്ശേരിയിലുമാണെങ്കിലും അവരുടെ ജോലി സംബന്ധമായി ഞങ്ങള്‍ പണ്ട് മുതലേ മുംബൈയിലാണ്. ഓണക്കാലത്ത് അവിടെ അവധിയില്ലാത്തതിനാല്‍ നാട്ടിലേക്ക് വരാന്‍ സാധിക്കില്ല. തിരുവോണത്തിന് മമ്മി സദ്യ ഒരുക്കും. പൂക്കളമിടും. കുട്ടികാലത്തെ ഓണ ഓര്‍മ്മകള്‍ അതാണ്. അടുത്തിടെയായി ഞങ്ങള്‍ ക്രിസ്മസ് കാലത്ത് ഡിസംബറില്‍ ആണ് ഓണം ആഘോഷിക്കുന്നത്. എന്റെ മൂത്ത മകള്‍ സനം ആ സമയത്താണ് അമേരിക്കയില്‍ നിന്ന് അവധിക്ക് വരിക. അപ്പോള്‍ അവള്‍ക്ക് എന്റെ മമ്മിയുണ്ടാക്കുന്ന സദ്യ വേണം എന്ന് നിര്‍ബന്ധമാണ്‌. കഴിഞ്ഞ വര്‍ഷം അവളുടെ കൂട്ടുകാരുമുണ്ടായിരുന്നു. മമ്മിയുടെ കേരള സദ്യ അവര്‍ക്കിടയിലും പ്രശസ്തമാണ്. പലപ്പോഴും എന്റെ സുഹൃത്തുക്കളുമുണ്ടാകും. ചുരുക്കത്തില്‍ ഓണം എന്നാല്‍ ഞങ്ങള്‍ക്ക് മമ്മിയുടെ ഓണ സദ്യയാണ്”.

(വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button