CinemaGeneralLatest NewsNEWS

സുശാന്തിനെതിരെ നടന്ന മീടൂ ആരോപണങ്ങൾ അവനെ മാനസികമായി തളർത്തി; അതൊക്കെ ചെയ്തതും അവരാണ്; വെളിപ്പെടുത്തലുമായി റിയ

അവാർഡുകൾ കിട്ടാത്തതിനാൽ മാനസികമായി വിഷമത്തിലായിരുന്നുവെന്നും റിയ

തനിക്കെതിരെ വ്യാപകമായി നടന്ന മീ ടൂ ആരോപണങ്ങളിൽ സുശാന്ത് അസ്വസ്ഥനായിരുന്നു എന്നു കാമുകിയായ റിയ ചക്രവർത്തി . കൂടാതെ അവാർഡുകൾ കിട്ടാത്തതിനാൽ മാനസികമായി വിഷമത്തിലായിരുന്നുവെന്നും റിയ വ്യക്തമാക്കി.

കഴിഞ്ഞ 2018 ലാണ് സുശാന്തിന്റെ പേരിൽ മീടൂ ആരോപണം ശക്തമായത്. സിനിമാ ചിത്രീകരണവേളയിൽ സഹതാരം സഞ്ജനയോട് മോശമായി പെരുമാറിയെന്ന ആരോപണം മുതൽ അദ്ദേഹത്തിന് മാനസിക സമ്മർദ്ദം തുടങ്ങിയതായി എനിക്ക് തോന്നുന്നുവെന്നും റിയ.

അതിന് പിന്നിൽ ആരോ ഉണ്ടെന്ന് സുശാന്ത് പറഞ്ഞു, അദ്ദേഹം അതിനു പിന്നിലുള്ളവരെ അവർ എന്ന് വിളിക്കാറുണ്ട്. അത് ഇപ്പോഴും എനിക്കറിയില്ല അവർ ആരാണെന്ന്. വളരെയധികം പ്രയാസമേറിയ വ്യവസായമാണ് സിനിമ. ഉയർച്ചകളും അതുപോലെതന്നെ താഴ്ചകളുണ്ട് ഇത്തരം ചില കാര്യങ്ങൾ അദ്ദേഹത്തിൻറെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിച്ചു എന്നാണ് പറയാനുള്ളതെന്നും റിയ.

അത്തരത്തിലുള്ള ആളല്ല ഏറ്റവും മാന്യനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന സജ്ജന പിന്നീട് പറഞ്ഞിട്ടുണ്ട്. മികച്ച രീതിയിലുള്ള അഭിനയം പുറത്തെടുത്തിട്ടുണ്ട് സുശാന്ത് എന്നിട്ടും അവാർഡ് നൽകാത്തതും അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടാത്തതെന്തെന്നുമുള്ള മാനസിക വിഷമത്തിലായിരുന്നു സുശാന്തെന്നും റിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button