CinemaGeneralMollywoodNEWS

എന്നെ ടിവിയില്‍ കണ്ടത് കൊണ്ട് ആത്മഹത്യ ചെയ്യാതിരുന്ന വ്യക്തിയുണ്ട്‌: ഗിന്നസ് പക്രു പറയുന്നു

അതില്‍ വളരെ ഡീറ്റെയില്‍ ആയിട്ടും വളരെ ടച്ചിംഗ് ആയിട്ടും ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്

തന്റെ ജീവിതം പ്രചോദനമാക്കി ജീവിതത്തിലേക്ക് തിരിച്ചു കയറിയ വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ തന്റെ ജീവിതം കൊണ്ട് ഏറ്റവും പ്രചോദനമായ വ്യക്തി ആരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് ആത്മഹത്യയുടെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് വന്ന ചെറുപ്പക്കാരന്റെ അനുഭവം ഗിന്നസ് പക്രു വിവരിച്ചത്.

‘ഒരിക്കല്‍ ഒരാള്‍ മരിക്കാന്‍ വേണ്ടി ആത്മഹത്യാ കുറിപ്പ് എഴുതി കൊണ്ടിരിക്കുകയാണ്. ജീവിതം അയാള്‍ വെറുത്തു. അയാള്‍ക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെയുണ്ടായിരുന്നു. വളരെ യാദൃശ്ചികമായിട്ടാണ് എന്റെ ഒരു അഭിമുഖം അയാള്‍ കാണുന്നത്. എനിക്ക് തോന്നുന്നത് ‘കഥ ഇതുവരെ’ എന്ന പ്രോഗ്രാം ആണെന്ന് തോന്നുന്നു. അതില്‍ വളരെ ഡീറ്റെയില്‍ ആയിട്ടും വളരെ ടച്ചിംഗ് ആയിട്ടും ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ഇയാള്‍ ആ ലെറ്റര്‍ കീറി കളഞ്ഞു അതിനു ശേഷം വേറെ ഒരു ലെറ്റര്‍ എഴുതി ആ കത്ത് എനിക്ക് വന്നു. അത് വായിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. കാരണം ചെറിയ കുറവ് ഉണ്ടായിരുന്ന ഞാന്‍ ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചപ്പോഴാണ് നിങ്ങളെ ടിവിയില്‍ കണ്ടത്. ഒരു നിമിഷം എനിക്കൊന്ന് തിരിച്ചു ചിന്തിക്കാന്‍ തോന്നി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കത് ഭയങ്കര സന്തോഷവും അതിലേറെ അഭിമാനവും തോന്നിയിട്ടുണ്ട്’. ഗിന്നസ് പക്രു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button