വീണ്ടും ഒരു ഓണം കൂടിവന്നെത്തുകയാണ്. ഈ ഓണനാളില്‍ സ്വഭാവനടനായും വില്ലനായും മലയാളികളുടെ പ്രിയം നേടിയ നടന് വിജയരാഘവന് തന്റെ ചില ഓണ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. തിരുവോണത്തിന് റോഡില്‍ കിടന്ന് അടിപിടി കൂടുന്ന മകനെ കാണേണ്ടി വരുന്ന അച്ഛന്റെ മനോവേദന എന്തായിരിക്കും. അങ്ങനെയും ഒരു ഓര്‍മ്മയുണ്ടെന്നു വിജയരാഘവന് പറയുന്നു.
എന്നാല്‍ ജീവിതത്തിലല്ല അത്തരം ഒരു സംഭവമുണ്ടായത്. അക്കഥ താരത്തിന്റെ വാക്കുകളിലൂടെ .. ”ഹിറ്റ് സിനിമയായ ഗോഡ്ഫാദറിന്റെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്ന കാലം. അച്ഛന് അഭിനയിക്കുന്നുണ്ട്. കോഴിക്കോട് തന്നെ കടലോരക്കാറ്റ് എന്ന ചിത്രത്തില്‍ ഞാനും അഭിനയിക്കുന്നു. ഗോഡ് ഫാദറിന്റെ ഒരു സീന്‍ കഴിഞ്ഞ് അച്ഛന് ലോഡ്ജിലേക്ക് പോവുകയാണ്. പോകുന്ന വഴിയില്‍ വലിയ അടിപിടി നടക്കുന്നു. ഭയങ്കര ബ്ലോക്ക്. അച്ഛന് ഇറങ്ങി നോക്കിയപ്പോഴാണ് മകനാണ് പ്രശ്നക്കാരന്‍. ചിത്രീകരണം കഴിഞ്ഞപ്പോഴാണ് അന്ന് തിരുവോണ ദിവസമായിരുന്നു എന്ന് ഞങ്ങള്‍ രണ്ട് പേരും അറിയുന്നത്. നടനാകുന്നതിന് മുന്‍പ് ഞാന്‍ നാടക സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. ട്രൂപ്പിനൊപ്പം യാത്രയിലായിരിക്കും. അതിനാല്‍ വീട്ടിലെ ഓണത്തിന് അത്രയ്ക്ക് ആഘോഷ തിമിര്‍പ്പ് ഉണ്ടായിരുന്നില്ല. ”
Post Your Comments