BollywoodGeneralLatest NewsNEWS

എന്റെ ജീവനും കുടുംബാംഗങ്ങള്‍ക്കു നേരെയും ഭീഷണി, ഇങ്ങനെയാണോ ഒരു കുടുംബം ജീവിക്കേണ്ടത്? നടി റിയ

ആ കയറി വരുന്നത് എന്റെ അച്ഛന്‍ ഇന്ദ്രജിത്ത് ചക്രവര്‍ത്തിയാണ്. അദ്ദേഹം മുന്‍ ആര്‍മി ഓഫിസര്‍ കൂടിയാണ്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്ക് കുരുക്ക് മുറുകുകയാണ്. മയക്കുമരുന്ന് ഇടനിലക്കാരുമായുള്ള താരത്തിന്റെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ സുശാന്തിനെ റിയ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നു ആരോപിച്ച്‌ സുശാന്തിന്റെ പിതാവ് കെകെ സിങ് രം​ഗത്തെത്തിയിരുന്നു. ഇപ്പോള്‍ തന്റെയും കുടുംബാം​ഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് പറയുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് നടി ഈ വിവരം വെളിപ്പെടുത്തിയത്.

താരത്തിന്റെ വീടിന് മുന്നില്‍ മാധ്യങ്ങള്‍ കൂടി നില്‍ക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ‘ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛന്‍ ഇന്ദ്രജിത്ത് ചക്രവര്‍ത്തിയാണ്. അദ്ദേഹം മുന്‍ ആര്‍മി ഓഫിസര്‍ കൂടിയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി വിവിധ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാന്‍ വീടുവിട്ട് പുറത്തുപോകേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിലൂടെയാണ് കടന്നുവരുന്നത്. എന്റെ ജീവനും കുടുംബാംഗങ്ങള്‍ക്കു നേരെയും ഭീഷണിയുണ്ട്. ഇക്കാര്യം പറഞ്ഞ് അടുത്തുള്ള ലോക്കല്‍ പൊലീസിലെത്തി പരാതി പറഞ്ഞു. ഒരു നടപടിയും ഉണ്ടായില്ല. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സികളെ ഇക്കാര്യം ധരിപ്പിച്ചു. അവരില്‍ നിന്നും നടപടി ഇല്ല. ഇങ്ങനെയാണോ ഒരു കുടുംബം ജീവിക്കേണ്ടത്? സുരക്ഷ മാത്രമാണ് ആവശ്യപ്പെടുന്നത്. അതും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നതിന് വേണ്ടി. മുംബൈ പൊലീസ് , നിങ്ങള്‍ ദയവായി ഞങ്ങള്‍ക്കു സംരക്ഷണം നല്‍കണം, എങ്കില്‍മാത്രമാണ് േകസില്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാന്‍ കഴിയൂ.’ താരം കുറിച്ചു

https://www.instagram.com/p/CEYg61Nnwoe/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button