തെന്നിന്ത്യന്‍ പ്രിയതാരം വിജയ് തന്റെ ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. അതേ ദിവസം കുടുംബത്തില്‍ മറ്റൊരു സന്തോഷം നടന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നടന്‍ വിജയുടെ മരുമകള്‍ സ്‌നേഹ ബ്രിട്ടോയുടെ വിവാഹം അതെ ദിവസം നടന്നു. നടന്‍ അഥര്‍വയുടെ ഇളയസഹോദരന്‍ ആകാശ് മുരളിയാണ് വരന്‍.
ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഒരു റിസോര്‍ട്ടില്‍ വച്ച് ആഗസ്റ്റ് 24 ന് നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സോവ്യര്‍ ബ്രിട്ടോയുടെ മകളാണ് സ്‌നേഹ. നിലവില്‍ വിജയിയുടെ മാസ്റ്റര്‍ എന്ന സിനിമ നിര്‍മ്മിക്കുന്നത് ബ്രിട്ടോയാണ്.
Post Your Comments