CinemaGeneralLatest NewsNEWS

ഇനി മുതൽ വെറും മഞ്ജുവല്ല..ബെല്ലാരി മഞ്ജു; ഹരിയാനയില്‍ നിന്ന് പോത്തുകളെ ഇറക്കി മഞ്ജു പിള്ള; നടിയുടെ സംരംഭത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

സിനിമയ്ക്ക് പുറമേ അനേകം സീരിയലുകളിലും ടെലിവിഷൻ ഷോകളിലും താരം വേഷമിട്ടു

അനവധി സിനിമകളിൽ വേഷമിട്ട ശ്രദ്ധേയയായ താരമാണ് മഞ്ജുപിള്ള. സിനിമയ്ക്ക് പുറമേ അനേകം സീരിയലുകളിലും ടെലിവിഷൻ ഷോകളിലും താരം വേഷമിട്ടു.

നിലവിൽ തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലിയെന്ന കഥാപാത്രമായാണ് താരം ഏറെ ശ്രദ്ധ നേടുന്നത് . സീരിയൽ സിനിമ വിശേഷങ്ങൾക്ക് ഒപ്പം തന്നെ താരം തന്റെ വീട്ടുവിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി കൃത്യമായി പങ്കുവയ്ക്കാറുണ്ട് .

ഇത്തരത്തിൽ ആടിനെ കറക്കുന്ന വീഡിയോ അടുത്തിടെ താരം പങ്കുവച്ചത് ഹിറ്റായി മാറിയിരുന്നു . വീടിനോട് ചേർന്ന് പുതിയൊരു കൃഷി ആരംഭിച്ചതായി താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ വീട്ടിലെത്തിയ പുതിയ അതിഥികളെകുറിച്ചാണ് നടി പറയുന്നത്.

ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്നാണ് മഞ്ജു ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ സഹിതം പങ്കുവച്ചിരിക്കുന്നത് . ഇനിമുതൽ വെറും മഞ്ജുവല്ല ബെല്ലാരി മഞ്ജു എന്നറിയപ്പെടും എന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button