
ബോളിവുഡ് നടൻ സുശാന്തിന്റെ പോസ്റ്റ്മോർട്ടത്തിൽ സംശയമുന്നയിച്ച് എയിംസ് അധികൃതർ രംഗത്ത്, കൂപ്പർ ആശുപത്രിയിലെത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരെ വിശദമായി ചോദ്യം ചെയ്യുമെന്ന് സിബിഐ.
മൃതദേഹത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത് . സുശാന്തിന്റെ ഒരു കാലിന് ഒടിവോ, അതിന് സമാനമായ മറ്റു പരിക്കുകളോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴി കൂടി ഇവർ അന്വേഷിക്കുന്നുണ്ട്.
പ്രധാനമായും സുശാന്തിന്റെ കാലിന് ഉണ്ടായിരുന്നെന്ന് പറയുന്ന പരിക്കിനെക്കുറിച്ച വിശദമായി അന്വേഷണം നടത്തും. സാഹചര്യത്തിന് യോജിക്കാത്ത ചില പരാമർശങ്ങൾ പോസ്റ്റുമോർട്ടത്തിൽ ഉണ്ടെന്ന് അധികൃതർ സിബിഐ മുന്നാകെ വിശദീകരിച്ചിരുന്നു .
അതേസമയം സംഭവവുമായി കാമുകി റിയക്ക് ബന്ധമുണ്ടെന്ന കാര്യവും പരിശോധിക്കും, കാമുകി റിയ മയക്കു മരുന്ന് കച്ചവടക്കാരും ആയി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു.
Post Your Comments