CinemaGeneralLatest NewsMollywoodNEWS

ബാലഭാസ്കറിന്റെ മരണം; കടുത്ത നടപടികളിലേക്ക് സിബിഐ; കലാഭവൻ സോബിയെയും പ്രകാശൻ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും

ബാലഭാസ്കറിന്റെ മാനേജരും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയെയും കഴിഞ്ഞ ദിവസം വളരെ വിശദമായി സിബിഐ ചോദ്യം ചെയ്തിരുന്നു

ബാലഭാസ്കറിന്റെ അകാല മരണത്തിൽ കേസ് സിബിഐ ഏറ്റെടുത്തതോടെ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോളിതാ ബാലഭാസ്കർ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെയും പ്രകാശൻ തമ്പിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

ഇതിനായി അനുമതി തേടി ഉടൻ തന്നെ കോടതിയെ സമീപിക്കും . കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനമില്ലെന്ന് നിഗമനത്തിലാണ് ഇപ്പോൾ സിബിഐ . ബാലഭാസ്കറിന്റെ അപകടം നടന്ന സ്ഥലത്ത് പലരെയും താൻ കണ്ടെന്നും അവർ വാഹനം വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു എന്നുള്ള വിവരങ്ങളാണ് കലാഭവൻ സോബി പറഞ്ഞിരിക്കുന്നത് .

ഇതേത്തുടർന്ന് സിബിഐ സംഭവം നടന്ന സ്ഥലത്തെ് കലാഭവൻ സോബിയെ കൊണ്ടുപോയി സമയത്തുള്ള വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു, അപകടമാണ് സംഭവിച്ചതെന്നും അതിൽ പുറത്തുനിന്നുള്ളവർ യാതൊരുവിധ ഇടപെടലുകളും നടത്തി ഇല്ല എന്നതുമാണ് ആദ്യ അന്വേഷണത്തിൽ വ്യക്തമായത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം പുറത്ത് വരുന്നത്. ബാലഭാസ്കറിന്റെ മാനേജരും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയെയും കഴിഞ്ഞ ദിവസം വളരെ വിശദമായി സിബിഐ ചോദ്യം ചെയ്തിരുന്നു .

തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്കറും ഡ്രൈവറും കടയിൽ കയറി ജ്യൂസ് അടക്കമുള്ളവ കുടിച്ചിരുന്നു, എന്നാൽ
അപകടത്തിനുശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ജ്യൂസ് കടയിൽ നിന്ന് പ്രകാശൻ തമ്പി കൈക്കലാക്കിയതാണ് ഇയാളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്.

shortlink

Post Your Comments


Back to top button