GeneralLatest NewsMollywood

ജാതിപേര് വാല്‍പോലെ ചേര്‍ത്ത് കെട്ടാതെ വിളിക്കണമെന്നത് എന്റെ അച്ഛന്റേ തീരുമാനമായിരുന്നു; മോഹന്‍ലാല്‍

ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവന്തപുരത്താണ്

വില്ലനായി എത്തി മലയാളി മനസ്സുകളില്‍ ലാലേട്ടനായി സ്ഥാനം നേടിയ മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാല്‍ തന്റെ പേരിനു പിന്നിലെ കാര്യം തുറന്നു പറയുന്നു.

മാതൃഭൂമിയുടെ ഓണപതിപ്പില്‍ ‘മോഹന്‍ലാല്‍ കയറിവന്ന പടവുകള്‍’ എന്ന തന്റെ ആത്മകഥയില്‍ മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.. ”അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍,മോഹന്‍ലാല്‍ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവന്‍ ഗോപിനാഥന്‍ നായരാണ്. ജാതിപേര് വാല്‍പോലെ ചേര്‍ത്ത് കെട്ടാതെ മക്കള്‍ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു. അമ്മാവന്‍ എനിക്ക് ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹന്‍ലാല്‍ ആക്കി. പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവന്തപുരത്താണ്.”

shortlink

Related Articles

Post Your Comments


Back to top button