വില്ലന്‍ വേഷങ്ങള്‍ ചെയ്തതിന് ശേഷം നായക ഇമേജ് നേടിയെടുത്ത താരമാണ് ബാബു ആന്റണി. യുവ പ്രേക്ഷകരെ ആകര്‍ഷിച്ച ബാബു ആന്റണി തരംഗം മലയാള സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍ സൂപ്പര്‍ സ്റ്റാറുകളെ പോലെ ബാബു ആന്റണി എന്ന നടന് കിട്ടിയ കൈയ്യടികള്‍ക്ക് അന്ന് അതിരില്ലായിരുന്നു. കച്ചവട സിനിമകളില്‍ നായകനായി വിലസുമ്പോഴും ഭരതനെ പോലെയുള്ള സംവിധായകരും ബാബു ആന്റണി എന്ന നടന്റെ അഭിനയ ചാരുത ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇരുപത്തി മൂന്നാം വയസ്സില്‍ ലോമപാഥ രാജാവായി വേഷമിട്ട ബാബു ആന്റണി ആക്ഷന്‍ ഹീറോ എന്ന നിലയില്‍ മാത്രമല്ല പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ആ സിനിമയില്‍ നരേന്ദ്ര പ്രസാദ് തനിക്ക് വേണ്ടി എന്ത് കൊണ്ട് ശബ്ദം നല്കി എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി.
‘ഏതൊരു ആര്‍ട്ടിസ്റ്റും സ്വന്തം ശബ്ദം ഉപയോഗിക്കുമ്പോഴാണ് ആ നടന് പൂര്‍ണ്ണനാവുന്നത്. എന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘വൈശാലി’ എന്ന സിനിമയില്‍ എന്റെ ശബ്ദം ഉപയോഗിക്കാതിരുന്നത് അന്ന് ഞാന്‍ അത്ര യംഗ് ആയതു കൊണ്ടാണ്. ഇരുപത്തിമൂന്നാം വയസ്സില്‍ ചെയ്ത സിനിമയായിരുന്നു ‘വൈശാലി’. പിന്നീട് ഞാന്‍ ‘വിണ്ണൈതാണ്ടി വരുവായ’ എന്ന സിനിമയില്‍ തൃഷയുടെ അച്ഛനായി അഭിനയിച്ചപ്പോള്‍ ഗൗതം മേനോന് ചോദിച്ചത് ‘നിങ്ങള്‍ക്ക് അധികം പ്രായം തോന്നില്ലല്ലോ, തൃഷയുടെ അച്ഛനായി അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ? എന്നാണ്. ഞാന്‍ അപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈശാലിയില്‍ ചെയ്ത ലോമപാഥ രാജാവിനെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു’. ബാബു ആന്റണി പറയുന്നു.
Post Your Comments