CinemaGeneralLatest NewsNEWS

കണ്മണി കുഞ്ഞിന് മുക്കുറ്റിയും തുളസിയിലയും ചേർത്ത് കാച്ചെണ്ണ; നടി മുക്തയുടെ എണ്ണ കാച്ചൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നു

മുക്ത അമ്മയും മകൾ കണ്മണി കുട്ടിയും ഒരുമിച്ചാണ് എണ്ണകാച്ചുന്നത്

ഏറെനാളത്തെ തിരക്കിട്ട അഭിനയജീവിതത്തിന് വിടപറഞ്ഞു കുടുംബ ജീവിതം ആസ്വദിക്കുകയാണ് നടി മുക്ത . മകളുടെയും താരത്തിന്റെയും വീട്ടു വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ മകൾ കിയാരയുടെ തല മുടിയിൽ തേക്കുന്ന എണ്ണ കാച്ചുന്ന വീഡിയോ ആണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മുക്ത അമ്മയും മകൾ കണ്മണി കുട്ടിയും ഒരുമിച്ചാണ് എണ്ണകാച്ചുന്നത്, തനിക്ക് മുടി വളരാന് എണ്ണ കാച്ചുന്നതിനിടെ കണ്മണിക്കുട്ടിയുടെ വക കുസൃതിനിറഞ്ഞ വർത്തമാനവും കൂട്ടിനുണ്ട്.

മകൾക്കുവേണ്ടി എന്തു ചെയ്യുന്നതും തനിക്ക് അങ്ങേയറ്റം സന്തോഷമാണ് എന്നും വളരെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും മുക്ത പറയുന്നു .
നാടൻ രീതിയിൽ ആണ് മുക്ത കാച്ചെണ്ണ ഉണ്ടാക്കുന്നത്, നെല്ലിക്കാ, കറ്റാർവാഴ, ചുവന്നുള്ളി ,കീഴാർനെല്ലി, ബ്രഹ്മി, കൃഷ്ണതുളസി ,ചെമ്പരത്തിപ്പൂവ് ,ചെത്തിപ്പൂവ് ,കറിവേപ്പില ,മൈലാഞ്ചി എന്നിവ ചേർത്താണ് എണ്ണ കാച്ചി എടുക്കുന്നത്.

https://www.instagram.com/tv/CD8o3zxgNGQ/

വീഡിയോ പുറത്ത് വന്നതോടെ അമ്മയുടെയും കുഞ്ഞ് കിയാരയുടെയും വീഡിയോയ്ക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button