പ്രണയത്തിന്റെ പുതുഭാവങ്ങള്‍ മലയാളിയെ അനുഭവിച്ച ക്ലാരയായി നിറഞ്ഞാടിയ താരമാണ് സുമലത. മോഹന്‍ലാല്‍ ചിത്രമായ തൂവാനത്തുമ്ബികള്‍ എന്ന ചിത്രത്തിലൂടെ ഇന്നും മലയാളത്തിന്റെ പ്രിയതാരമായി നില്ക്കുന്ന സുമലത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.
മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്നെ സമീപിച്ചത്. അതിന് ശേഷമായാണ് അദ്ദേഹം തൂവാനത്തുമ്ബിയേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു.
”ജോഷി സാറിനൊപ്പമായാണ് മിക്കപ്പോഴും ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാറുള്ളത്. മമ്മൂട്ടി സ്മാര്‍ട്ടാണ്, ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് മമ്മൂട്ടി. അദ്ദേഹം വിമര്‍ശിക്കാറുണ്ട്. അതിനാല്‍ത്തന്നെ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാറുണ്ട്. മോഹന്‍ലാല്‍ ചെറുപ്പമായിരുന്നു. മമ്മൂട്ടിയേക്കാളും ഈസിയാണ് അദ്ദേഹവുമായി ഇടപഴകാന്‍. 15 ദിവസത്തോളം പുലര്‍ച്ചെ 4 വരെയായാണ് ന്യൂഡല്‍ഹി ചിത്രീകരിച്ചത്. 3-4 മണിക്കൂറുകളാണ് ഉറങ്ങാന്‍ ലഭിച്ചത്. മമ്മൂട്ടിക്കൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ആളുകള്‍ എന്നെ അറിയുന്നത്. രണ്ടുപേരുമായും അടുത്ത സൗഹൃദമുണ്ട്. ” സുമലത പറഞ്ഞു
Post Your Comments