
അഭിനേത്രിയായും അവതാരികയായും മത്സരാർഥിയായും ഒക്കെ മലയാളി മനസ്സുകളുടെ ഇടയിൽ ഇടം നേടിയ ആളാണ് പേളി മാണി . നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലാണ് പേളി ആദ്യമായി അഭിനയിക്കുന്നത്.
യേസ് ജൂക്ക് ബോക്സ് എന്ന പരിപാടിയിലാണ് 2008 ൽ ഇന്ത്യാവിഷനിൽ ആദ്യമായി പേളി മാണി അവതാരകയായി എത്തുന്നത്, പിന്നീടങ്ങോട്ട് നിരവധി ടെലിവിഷൻ പരിപാടികളിലും സ്റ്റേജുഷോകളിലും അടക്കം അവതാരികയായിട്ടുണ്ട് പേളി.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായി മാറിയ ബിഗ് ബോസ് സീസൺ വണ്ണിലും പേളി മാണി ഉണ്ടായിരുന്നു, ബിഗ് ബോസിൽ വന്നശേഷമാണ് പേളിയുടെ ജീവിതം തന്നെ മാറി മറഞ്ഞത് പേളിയുടെ കരിയർ മാത്രമല്ല ജീവിതമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുന്നതും ബിഗ്ബോസിൽ വന്നതിനുശേഷമാണ്.
ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെയും സമ്മതത്തോടെയുമാണ് വിവാഹം നടന്നത്.
താരദമ്പതികളുടെ ജീവിതത്തിലെ മറ്റൊരു പുതിയ സന്തോഷം ആരാധകർ പങ്കുവെച്ചിരിക്കുകയാണ്, തങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞതിഥി വരുന്നു എന്ന സന്തോഷ വാർത്തയാണ് പേളി പോസ്റ്റ് ചെയ്തത് . ആരാധകരും സുഹൃത്തുക്കളും അടക്കം ഒരു വൻ താരനിര തന്നെ താരദമ്പതികൾ ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments