വൻ ഹിറ്റായി മാറിയ ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷയും അത്രത്തോളമായിരുന്നു, എന്നാൽ ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ് .
ആരാധകരെ മുൾമുനയിൽ നിർത്തിയ ദൃശ്യം ഒന്നാം ഭാഗത്തിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും ദൃശ്യം 2 എന്ന് സംവിധായകൻ പറയുന്നു . ചിത്രത്തിന് ആദ്യഭാഗവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്നും പൂർണമായും കുടുംബ കഥയായിരിക്കും ദൃശ്യം പറയുകയെന്നും ജിത്തു ജോസഫ് പറയുന്നു.
ഫുൾ ഫാമിലി ഡ്രാമ രീതിയിലായിരിക്കും രണ്ടാം ഭാഗം എത്തുക , കൂടാതെ ക്രൈം ദൃശ്യം ആദ്യഭാഗത്തിൽ തന്നെ തീർന്നതായും രണ്ടാം ഭാഗത്ത് പ്രതീക്ഷിക്കേണ്ടെന്നും വ്യക്തമാക്കി .ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ ജീവിതം മാത്രമാണ് രണ്ടാംഭാഗത്തിൽ പറയുക.
കൊവിഡ് പരിശോധന അടക്കമുള്ളവ നടത്തിയ ശേഷം മാത്രമായിരിക്കും മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളെ പങ്കെടുപ്പിക്കുക, ഷൂട്ടിംഗ് തീരുന്നതുവരെ ഹോട്ടലിൽ അംഗങ്ങൾക്ക് താമസം ഒരുക്കുമെന്നും സംവിധായകൻ . കൂടാതെ കർശന നിയന്ത്രണത്തിൽ മാത്രമായിരിക്കും ചിത്രീകരണം നടക്കുക, ഷൂട്ടിംഗ് തീരുന്നതുവരെ സംഘത്തിലുള്ള ആർക്കും പുറത്ത് പോകാൻ അനുവാദം ഉണ്ടായിരിക്കില്ലെന്ന് ജിത്തു ജോസഫ് പറയുന്നു.
Post Your Comments