നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത അവസാനിച്ചിട്ടില്ല. ഇപ്പോഴിത സുശാന്തിന്റെ മൃതദേഹം കാണാൻ ആശുപത്രിയിലെത്തിയ റിയ മൃതദേഹത്തിൽ തൊട്ട് മാപ്പ് പറഞ്ഞതായി വെളിപ്പെടുത്തല്‍. റിയയ്ക്കൊപ്പം അന്ന് ആശുപത്രിയിലുണ്ടായിരുന്ന സുർജീത് സിംഗ് റാത്തോർ എന്നയാളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അമ്മയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിക്കുമൊപ്പമാണ് റിയ കൂപ്പർ ആശുപത്രിയിലെത്തിയത്. എന്നാൽ അമ്മയെയും സഹോദരനെയും സുശാന്തിന്റെ മൃതദേഹം കാണാൻ മുംബൈ പൊലീസ് അനുവദിച്ചില്ലെന്നും സുർജീത് പറഞ്ഞു.
സുശാന്തിന്റെ മുഖത്തു നിന്ന് പുതപ്പിച്ചിരുന്ന തുണി മാറ്റിയത് താനാണെന്നും അപ്പോള്‍ മൃതദേഹത്തിൽ നെഞ്ചിൽ കൈവെച്ച് ‘സോറി ബാബു’ എന്ന് റിയ പറഞ്ഞു. കരച്ചിലടക്കാൻ സാധിക്കാതിരുന്ന റിയയെ താൻ പുറത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്നും പങ്കുവച്ച റിയ എന്തിനാണ് ആ സമയത്ത് സുശാന്തിനോട് മാപ്പ് പറഞ്ഞതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും സുർജീത് പറയുന്നു.
Post Your Comments